കൊട്ടിയൂർ: കനത്ത മഴയെത്തുടർന്ന് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ പാൽച്ചുരത്ത് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണ് റോഡിലേക്ക് വലിയ തോതിൽ മണ്ണിടിഞ്ഞ് വീണത്. നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേർന്ന് മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും കനത്ത മഴമൂലം റോഡിലേക്ക് തുടർച്ചയായി മണ്ണിടിഞ്ഞ് വീഴുന്നതിനാൽ ഇതുവഴിയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത കാറ്റിലും മഴയിലും മരം വീണ് ഏലപ്പീടിക സ്വദേശി ജോജോയുടെ വീട് ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല.