കണ്ണൂർ: ലോക്ക് ഡൗണിനു ശേഷം തുറന്നു പ്രവർത്തിച്ച ജിംനേഷ്യങ്ങൾ വീണ്ടും അടയ്ക്കാനുള്ള കളക്ടറുടെ ഉത്തരവ് പിൻവലിക്കണമെന്ന് കണ്ണൂർ ഹെൽത്ത് ക്ലബ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. അഞ്ചുമാസത്തിലേറെയായി അടച്ചിട്ട ജിംനേഷ്യങ്ങൾ ലക്ഷങ്ങൾ മുടക്കിയാണ് വീണ്ടും ബുധനാഴ്ച തുറന്നത്. എന്നാൽ ഒരു ദിവസം മുഴുവൻ തുറന്നു പ്രവർത്തിക്കാൻ പോലും അനുമതി നൽകാതെയാണ് ജില്ലാ കളക്ടർ ടി.വി. സുഭാഷ് അടയ്ക്കണമെന്ന ഉത്തരവ് നല്കിയത്. സർക്കാർ സഹായം ലഭിക്കാത്ത ഈ മേഖലയിലുള്ളവർക്ക് വല്ലാത്ത പ്രതിസന്ധിയുണ്ടാക്കിയെന്നു പ്രസിഡന്റ് മനോജ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.