കൊട്ടിയൂർ: മഴയിൽ പാൽച്ചുരം ആശ്രമം വളവിന് സമീപം മുളങ്കൂട്ടം ഇടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. തുടർന്ന് മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് തടസം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച പാതയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടിരുന്നു.
നീണ്ടുനോക്കി പാലുകാച്ചി ടൂറിസം റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. മണ്ണിടിയുന്നതുമൂലം ഭയപ്പാടോടെയാണ് ജനങ്ങൾ ഇതുവഴി യാത്ര ചെയ്യുന്നത്. കേളകം പടിഞ്ഞാറെ വെളളൂന്നിയിലെ വയലിൽ മൈക്കിളിന്റെ വീട് പൂർണ്ണമായും മഴയിൽ തകർന്നു. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.