കാസർകോട്: ജില്ലയിൽ 73 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുൾപ്പെടെ സമ്പർക്കത്തിലൂടെ 70 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 33 പേർക്ക് കൊവിഡ് നെഗറ്റീവായി. വീടുകളിൽ 3128 പേരും സ്ഥാപനങ്ങളിൽ 1376 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4504 പേരാണ്. ആശുപത്രികളിൽ നിന്നും കൊവിഡ് കെയർ സെന്ററുകളിൽ നിന്നുമായി 33 പേർ ഇന്നലെ രോഗമുക്തരായി.
തൃക്കരിപ്പൂർ 10, കാസർകോട് 17, ഉദുമ, വലിയപറമ്പ, പടന്ന, പനത്തടി, കോടോം ബേളൂർ, മടിക്കെ, ചെങ്കള, മൊഗ്രാൽ പുത്തൂർ,
മധൂർ ഒന്നുവീതം, പള്ളിക്കര, പുല്ലൂർ പെരിയ രണ്ടു വീതം, മഞ്ചേശ്വരം മൂന്ന്, കാഞ്ഞങ്ങാട് നാല്, ചെമ്മനാട്, മംഗൽപാടി, അജാനൂർ, കുമ്പള, നീലേശ്വരം അഞ്ചു വീതം എന്നിങ്ങനെയാണ് തദ്ദേശ സ്ഥാപനങ്ങൾ തിരിച്ചുള്ള രോഗബാധിതർ.
രോഗ ബാധിതർ 2588
കൊവിഡ് രോഗവ്യാപനത്തിന്റെ മൂന്ന് ഘട്ടങ്ങളിലായി ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2588 പേർക്ക്. ഇതിൽ 1476 പേർരോഗമുക്തരായി. നിലവിൽ ചികിത്സയിൽ ഉള്ളത് 1103 പേരാണ്.
33 പേർക്ക് രോഗം ഭേദമായി
വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉണ്ടായിരുന്ന 33 പേർ ഇന്നലെ രോഗമുക്തരായി. കാസർകോട്, മധൂർ അഞ്ച് വീതം, ചെങ്കള, ചെമ്മനാട്, പള്ളിക്കര നാല് വീതം പുത്തിഗെ മൂന്ന്, ചെറുവത്തൂർ, കുമ്പള, തൃക്കരിപ്പൂർ രണ്ട് വീതം, നീലേശ്വരം, കുമ്പടാജെ ഒന്ന് വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ രോഗവിമുക്തരായവരുടെ കണക്ക്.