പാനൂർ: സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആശുപത്രി താല്ക്കാലികമായി അടച്ചിടും. പാനൂർ നഗരസഭയിലെ 1,2,3,40 വാർഡുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗണായിരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ഇ.കെ. സുവർണ്ണ അറിയിച്ചു.

ചൊവ്വാഴ്ച യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തിരുമാനങ്ങളിൽ മാറ്റം വരുത്തുകയുള്ളൂ. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച ആശുപത്രിയിലെത്തിയ രോഗികളും ബന്ധുക്കളും സ്വയം ക്വാറന്റൈനിലേക്ക് മാറണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. അനിൽകുമാർ അറിയിച്ചു.