കാസർകോട്: ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ് മോഹൻ ഉണ്ണിത്താൻ എം.പി സ്വയംനിരീക്ഷണത്തിലായി. തുടർന്ന് അടുത്ത പത്തു ദിവസത്തെ എല്ലാ പരിപാടികളും റദ്ദു ചെയ്തു. കാഞ്ഞങ്ങാട് സൗത്ത് ഐങ്ങോത്തെ എം.പിയുടെ വസതിയിൽ പ്രവർത്തിക്കുന്ന ഓഫീസ് ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ലെന്നും സന്ദർശകരെ അനുവദിക്കില്ലെന്നും എം.പി അറിയിച്ചു. അതെസമയം എം.പിയുടെ കൊവിഡ് ടെസ്റ്റിന്റെ ഫലം നെഗറ്റീവാണ്.
ഹൊസ്ദുർഗിൽ 7 പൊലീസുകാർക്ക് കൊവിഡ്
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം നടത്തിയ സ്രവ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്ത നടത്തിയ ആന്റിജൻ ടെസ്റ്റിൽ ഇവരുടെ ഫലം നെഗറ്റീവ് ആയിരുന്നു. കാഞ്ഞങ്ങാട് സ്റ്റേഷനിൽ നേരത്തെ പോസിറ്റീവായ പൊലീസുകാരുടെ സമ്പർക്ക ലിസ്റ്റിൽ പെട്ടവരാണ് ഇവരെല്ലാം.