corona

കാസർകോട്: ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ് മോഹൻ ഉണ്ണിത്താൻ എം.പി സ്വയംനിരീക്ഷണത്തിലായി. തുടർന്ന് അടുത്ത പത്തു ദിവസത്തെ എല്ലാ പരിപാടികളും റദ്ദു ചെയ്തു. കാഞ്ഞങ്ങാട് സൗത്ത് ഐങ്ങോത്തെ എം.പിയുടെ വസതിയിൽ പ്രവർത്തിക്കുന്ന ഓഫീസ് ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ലെന്നും സന്ദർശകരെ അനുവദിക്കില്ലെന്നും എം.പി അറിയിച്ചു. അതെസമയം എം.പിയുടെ കൊവിഡ് ടെസ്റ്റിന്റെ ഫലം നെഗറ്റീവാണ്.

ഹൊ​സ്ദു​ർ​ഗിൽ 7​ ​പൊ​ലീ​സു​കാ​ർ​ക്ക് ​കൊ​വി​ഡ്

കാ​ഞ്ഞ​ങ്ങാ​ട്:​ ​ഹൊ​സ്ദു​ർ​ഗ് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​ഏ​ഴ് ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​നട​ത്തി​യ​ ​സ്ര​വ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ഇ​വ​ർ​ക്ക് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​നേ​ര​ത്ത​ ​ന​ട​ത്തി​യ​ ​ആ​ന്റി​ജ​ൻ​ ​ടെ​സ്റ്റി​ൽ​ ​ഇ​വ​രു​ടെ​ ​ഫ​ലം​ ​നെ​ഗ​റ്റീ​വ് ​ആ​യി​രു​ന്നു.​ ​കാ​ഞ്ഞ​ങ്ങാ​ട് ​സ്റ്റേ​ഷ​നി​ൽ​ ​നേ​ര​ത്തെ​ ​പോ​സി​റ്റീ​വാ​യ​ ​പൊ​ലീ​സു​കാ​രു​ടെ​ ​സ​മ്പ​ർ​ക്ക​ ​ലി​സ്റ്റി​ൽ​ ​പെ​ട്ട​വ​രാ​ണ് ​ഇ​വ​രെ​ല്ലാം.