കാസർകോട് : ജില്ലയിൽ 56 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത നാല് പേരുൾപ്പെടെ 49 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ടു പേർ വിദേശത്തുനിന്നും അഞ്ചു പേർ ഇതരസംസ്ഥാനത്തു നിന്നും എത്തിയവരാണ്. ആശുപത്രികളിൽ നിന്നും കൊവിഡ് കെയർ സെന്ററുകളിൽ നിന്നുമായി ഇന്നലെ 116 പേർക്ക് ഇന്നലെ രോഗം ഭേദമായി. വീടുകളിൽ 3169 പേരും സ്ഥാപനങ്ങളിൽ 1405 പേരുമുൾപ്പെടെ ജില്ലയിൽ നിലവിൽ 4574 പേരാണ് നിരീക്ഷണത്തിലുള്ളത്.
മീഞ്ച, ഉദുമ, ബേഡഡുക്ക, പള്ളിക്കര, കിനാനൂർ കരിന്തളം, ബളാൽ, ബദിയഡുക്ക, കുമ്പള, കുറ്റിക്കോൽ, ചെങ്കള ഒന്നുവിതം, പിലിക്കോട്, വെസ്റ്റ് എളേരി രണ്ടുവീതം, ചെറുവത്തൂർ 8, ചെമ്മനാട് 5, മടിക്കൈ, കാഞ്ഞങ്ങാട് 4 വീതം, അജാനൂർ, പുത്തിഗെ, മുളിയാർ 3 വീതം, കാസർകോട് 10 എന്നിങ്ങനെയാണ് തദ്ദേശ സ്ഥാപനങ്ങൾ തിരിച്ച് രോഗബാധിതരായവർ
ഭേദമായത് 116 പേർക്ക്
വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉണ്ടായിരുന്ന ജില്ലയിലെ 116 പേർക്ക് ഇന്നലെ രോഗം ഭേദമായി. കാസർകോട് നഗരസഭയിലെ 30 പേർ, കുമ്പളയിലെ 20 പേർ, കാറഡുക്കയിലെ 14 പേർ, ചെമ്മനാട്ടെ 12 പേർ, കുംബടാജെയിലെ 9 പേർ, ഉദുമയിലെ 8 പേർ, പുത്തിഗെയിലെ നാലു പേർ, ചെങ്കള, കള്ളാർ, ബദിയടുക്ക 3 പേർ വീതം, മൊഗ്രാൽപുത്തൂർ, ബെള്ളുർ, മധൂരിലെ 2 പേർ വീതം, പുല്ലൂർപെരിയ, കുറ്റിക്കോൽ, തൃക്കരിപ്പൂർ, പള്ളിക്കര ഒന്നു വീതം.