veed
ക്വാറന്റൈനിൽ കഴിയുന്നവരുടെ വീട്ടിൽ വെള്ളം കയറിയ നിലയിൽ

തൃക്കരിപ്പൂർ: കൊവിഡ് വ്യാപന ഭീതിയെ തുടർന്ന് ക്വാറന്റൈനിൽ കഴിയുന്ന അമ്മയും മകനും വെള്ളപ്പൊക്ക ഭീഷണിയിൽ. കഴിഞ്ഞ 20 ന് അബുദാബിയിൽ നിന്നെത്തി വെള്ളാപ്പ് "സുഫാമി"ലെ മുകളിലത്തെ നിലയിൽ ക്വാറന്റൈനിൽ കഴിയുന്ന യുവതിക്ക് തുണയായാണ് പ്ലസ് ടു വിദ്യാർത്ഥിയായ മകൻ താഴത്തെ നിലയിൽ കഴിയുന്നത്. ഇവർക്ക് വീട് ഒഴിഞ്ഞുകൊടുത്ത് അവരുടെ മാതാപിതാക്കൾ കൈക്കോട്ടുകടവിലേക്ക് താമസം മാറ്റുകയായിരുന്നു.

തുടർച്ചയായി പെയ്യുന്ന മഴയിൽ ഈ വീട്ടിലെ കോലായിൽ വരെ വെള്ളം കയറിയിട്ടുണ്ട്. റോഡിൽ ഡ്രൈനേജ് ഇല്ലാത്തതാണ് വെള്ളം കയറാൻ ഇടയാക്കിയത്.