janarardanan
പി.. ജനാർദ്ദനൻ

കണ്ണൂർ: ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതി അംഗവും മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന പി. ജനാർദ്ദനൻ (83)നിര്യാതനായി. മൃഗസംരക്ഷണ വകുപ്പ് റിട്ട.ഉദ്യോഗസ്ഥനാണ്.

ചിന്തകനും വാഗ്മിയും നോവലിസ്റ്റുംനിരൂപകനുമായിരുന്ന ഇദ്ദേഹം സാമൂഹ്യ പ്രവർത്തകനും കണ്ണൂർ ജില്ലയിലെ ദേശീയസാമൂഹ്യ പ്രസ്ഥാനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു. സർവ്വ മംഗള ചാരിറ്റബിൾ ട്രസ്റ്റ് ,എൻജിഒ അസോസിയേഷൻ, ഗീതാ സ്വാദ്ധ്യായ സമിതി, തപസ്യ കലാ സാഹിത്യ വേദി, ചെറുശ്ശേരി സാഹിത്യവേദി,ദൃഷ്ടിഹീന കല്യാൺ സംഘ്(സക്ഷമ) എന്നീ സംഘടനകളുടെ സക്രിയ പ്രവർത്തകനായിരുന്നു.

സ്വാമി വിവേകാനന്ദന്റെ സമര കേരള സന്ദർശനത്തെ അധികരിച്ച് 'മഞ്ഞുകാലത്തോരു മിന്നൽ പിണർ' എന്ന നോവൽ, 'ഗുരുവിൽ നിന്നും ഒന്നും പഠിക്കാത്തവർ' തുടങ്ങി ശ്രീനാരായണ ദർശനങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങൾ തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

പാപ്പിനിശ്ശേരിയിലെ ചിറമ്മൽ പാക്കൻ അമ്പുക്കുട്ടി വൈദ്യർപാക്കൻ ജാനകി ദമ്പതികളുടെ മകനാണ്.ഭാര്യ: സി.പത്മാവതി (റിട്ട. അദ്ധ്യാപിക). മക്കൾ: ഷീബ സന്തോഷ്, അരുൺപാക്കൻ(യു.എസ്.എ). മരുമക്കൾ: ഡോ. സന്തോഷ് (എം.എ.എച്ച്.ഇ, മണിപ്പാൽ), നമിത അരുൺ.