corona

28 പേർക്ക് സമ്പർക്കത്തിലൂടെ


കണ്ണൂർ: ജില്ലയിൽ 41 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 28 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ എട്ടു പേർക്കും രണ്ട് ആരോഗ്യപ്രവർത്തകർക്കും രണ്ട് ഡി.എസ്.സി ഉദ്യാഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 1681 ആയി. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 9062 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 37558 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 36857 എണ്ണത്തിന്റെ ഫലം വന്നു. 721 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

18 പേർക്കു രോഗമുക്തി

കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിലും ഫസ്റ്റ്‌ലൈൻ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 18 പേർ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരിൽ രോഗമുക്തി നേടിയവരുടെ എണ്ണം 1239 ആയി.