കണ്ണൂർ: ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽ കുരുങ്ങിയ പിൻ പുറത്തെടുത്തു. കണ്ണൂർ ആംസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഇ.എൻ.ടി സർജൻ ഡോ. രാമകൃഷ്ണനാണ് പിൻ വിദഗ്ധമായി പുറത്തെടുത്തത്. സിറ്റി തയ്യിൽ സ്വദേശിയായ ത്രിഗോളി എന്ന കുട്ടിയുടെ തൊണ്ടയിലാണ് പിൻ കുരുങ്ങിയത്. രക്ഷിതാക്കൾ ഉടൻ കണ്ണൂർ ജില്ലാ ആസ്പത്രിയിൽ എത്തിച്ചെങ്കിലും പുറത്തെടുക്കാൻ പ്രയാസമുള്ളതിനാൽ ഹെഡ് നഴ്‌സിന്റെ സഹായത്തോടെ മിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. പിൻ ശ്വാസകോശത്തിൽ എത്താതിരുന്നത് വലിയ അപകടം ഒഴിവാക്കി.