ചെറുവത്തൂർ: കൊവിഡ‌ിന്റെ സമ്പർക്ക വ്യാപനത്തിന്റെ പശ‌്ചാത്തലത്തിൽ പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പഞ്ചായത്ത‌് പരിധിയിൽ വാഹനങ്ങളിലെത്തി നടത്തുന്ന പഴം പച്ചക്കറി എന്നിവയുടെ വിൽപന ഒഴിവാക്കി. വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഒൻപതുമുതൽ വൈകുന്നേരം ആറുവരെ പ്രവർത്തിക്കാം. സ്ഥാപനങ്ങളിലെ ജീവനക്കാർ മാസ‌്ക‌്, കൈയുറകൾ എന്നിവ ധരിക്കണം. വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കൾ സാമൂഹ്യ അകലം പാലിക്കുന്നുവെന്ന‌് ഉറപ്പ‌് വരുത്തണം.

ഒരാഴ‌്ച തട്ടുകടകൾ പ്രവർത്തിക്കാൻ പാടില്ല. വിവാഹ ചടങ്ങുകൾ നടത്താൻ പഞ്ചായത്തിൽ നിന്നും പ്രത്യേക അനുമതി വാങ്ങണം. ഹോട്ടലുകൾ വഴി പാഴ‌്സൽ വിതരണം മാത്രമേ അനുവദിക്കൂ. യോഗത്തിൽ പ്രസിഡന്റ‌് മാധവൻ മണിയറ അദ്ധ്യക്ഷനായി. വൈസ‌് പ്രസിഡന്റ‌് സി.വി പ്രമീള, കെ. നാരായണൻ, ഡോ. ഡി.ജി രമേഷ‌്, സി.ഐ ജെ. നിസാം, എസ‌്.ഐ പ്രസന്നകുമാർ, എ.എസ‌്.ഐ ജ്യോതിഷ‌്കുമാർ, ടി.വി പ്രഭാകരൻ, അജിത്ത‌്, പി.ടി മോഹനൻ, പി.കെ ഉണ്ണികൃഷ‌്ണൻ എന്നിവർ സംബന്ധിച്ചു.