ചെറുവത്തൂർ: തിമിരി സർവ്വീസ് സഹകരണ ബാങ്കിൽ 2018-19 വർഷത്തെ ഡിവിഡന്റ് വിതരണം ആരംഭിച്ചു. ഈ മാസം 12 മുതൽ വിവിധ ബ്രാഞ്ചുകളിൽ ഡിവിഡന്റ് വിതരണം നടക്കും. 15 ശതമാനം ഡിവിഡന്റാണ് അംഗങ്ങൾക്ക് നൽകുന്നതിന് തീരുമാനിച്ചിട്ടുള്ളത്. 12 മുതൽ 14 വരെ ബാങ്കിന്റെ തിമിരി ബ്രാഞ്ചിൽ നിന്നും 17 മുതൽ 18 തീയതികളിൽ വരെ വലിയപൊയിൽ ബ്രാഞ്ചിൽ നിന്നും 19 മുതൽ 21 വരെ ബാങ്കിന്റെ മുണ്ട ബ്രാഞ്ചിൽ നിന്നും 24 മുതൽ 26 വരെ ചെമ്പ്രകാനം ബ്രാഞ്ചിൽ നിന്നും ഡിവിഡന്റ് വിതരണം ചെയ്യും. ഇതുവരെ ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്നും ഡിവിഡന്റ് വാങ്ങിക്കാത്തവർക്കാണ് ബ്രാഞ്ചുകളിൽ നിന്നും ഡിവിഡന്റ് വിതരണം ചെയ്യുന്നതെന്ന് സെക്രട്ടറി അറിയിച്ചു.