കണ്ണൂർ: ലോക്ക് ഡൗൺ വേളയിൽ അടച്ച മാക്കൂട്ടം പാത വാഹനങ്ങൾക്കായി തുറന്നു. ചരക്കു വാഹനങ്ങൾക്കാണ് ഇപ്പോൾ പ്രവേശനം. യാത്ര വാഹനങ്ങൾക്കു 13 ലായിരിക്കും അനുവാദം നൽകുക. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണിവരെ യായിരിക്കും ഇതുവഴി വാഹനം കടത്തിവിടുക.
ഇവിടെ കൊവിഡ് പരിശോധനക്കും വിവരശേഖരണത്തിനും ആവശ്യമായ ക്രമീകരണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയുടെ സാഹചര്യത്തിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയായിരിക്കും വാഹനങ്ങൾക്കു പ്രവേശനം അനുവദിക്കുക. കൊവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തു രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയുള്ള സമയം തെരെഞ്ഞെടുത്തു ആ സമയത്തു ചെക്‌പോസ്റ്റിൽ എത്താവുന്നതാണ്.

ചെക്‌പോസ്റ്റിൽ തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ ക്രമീകരണം. കിളിയന്തറയിലാണ് ചെക്ക്‌പോസ്റ്റു സജ്ജമാക്കിയിട്ടുള്ളത്. റവന്യു, പൊലീസ്, ആരോഗ്യം, ആർ ടി ഒ എന്നീ വകുപ്പ് ഉദ്യോഗസ്ഥരെയാണ് ചെക്‌പോസ്റ്റിൽ നിയോഗിച്ചിട്ടുള്ളത്. വിവര ശേഖരണവും ആന്റിജൻ ടെസ്റ്റും നടത്താൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.