പയ്യന്നൂർ: പയ്യന്നൂർ നഗരസഭ വാർഡ് 15 ൽ ഒരു കുടുംബത്തിലെ 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുടുംബനാഥന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. സമീപ ജില്ലയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകയ്ക്കും പൊലീസ് ഉദ്യോഗസ്ഥനും ( വാർഡ് 28, 29 ) ജോലി സ്ഥലത്തെ പരിശോധനയിൽ കൊവിഡ് കണ്ടെത്തിയിരുന്നു.

നഗരത്തിലെ രോഗവ്യാപന സാദ്ധ്യത അറിയുന്നതിനായി കൗൺസിലർമാർ, നഗരസഭ ഓഫീസ് ജീവനക്കാർ, വ്യാപാരികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ടവർക്കായുള്ള പരിശോധന ഇന്ന് നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 25 ചുമട്ടുതൊഴിലാളികൾക്ക് നടത്തിയ പരിശോധനയിൽ എല്ലാവക്കും നെഗനീറ്റീവായത് ഏറെ ആശ്വാസകരമായിരുന്നു. ഇനിയുള്ള ഏതാനും ആഴ്ചകൾ രോഗവ്യാപനം സംബന്ധിച്ച് വളരെ നിർണ്ണായകമാണെന്ന് നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ മുന്നറിയിപ്പ് നൽകി.