kovid

.കാഞ്ഞങ്ങാട്:രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികൾക്ക് വീട്ടിൽ തന്നെ ചികിത്സ നൽകാൻ കാസർകോടും ഒരുങ്ങുന്നു.കളക്ടറുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് ഈ തീരുമാനം. നേരത്തെ കൊവിഡ് ശക്തമായ തിരുവനന്തപുരത്ത് ഈ നിർദ്ദേശം നടപ്പാക്കാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ജില്ലയിലെ സർക്കാർ ഡോക്ടർമാരുടെ സൂം മീറ്റിംഗ് വിളിച്ചു കൂട്ടി ഈ തീരുമാനം നടപ്പിലാക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർ നിർദ്ദേശിച്ചു ഉത്തരം രോഗികളെ ആരോഗ്യ പ്രവർത്തകർ ദിവസേന മോണിറ്റർ ചെയ്യുകയും ആവശ്യമെന്നു കണ്ടാൽ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്യും. ഇതിനാവശ്യമായ പൾ സോക്സി മീറ്റർ പോലെയുള ഉപകരണങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന വാങ്ങാനും ഡി.എം.ഒ നിർദ്ദേശിച്ചു .നിലവിൽ ആയിരത്തോളം രോഗികളാണ് ജില്ലയിലെ വിവിധ കൊവിഡ് സെന്ററുകളിൽ ചികിത്സയിലുള്ളത്.

കിടക്കകൾ തീരുന്നു

സി .എഫ്. എൽ.ടി.സിയിൽ അഡ്മിറ്റ് ആകുന്ന രോഗികളിൽ തൊണ്ണൂറു ശതമാനവും ലോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവരാണ്.ഇവർക്ക് കാര്യമായ ചികിത്സ ആവശ്യമായി വരുന്നുമില്ല: പക്ഷെ കൊവിഡ് സെന്ററുകളിലെ ബെഡ്ഡുകളെല്ലാം ഇത്തരം രോഗികളെ കൊണ്ട് നിറയുന്നതോടെ ചികിത്സ ആവശ്യമായ രോഗികൾക്ക് ആവശ്യമായ ശ്രദ്ധ കിട്ടാതിരിക്കാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇവരെ വീട്ടിൽ തന്നെ നിർത്തി ചികിത്സ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

ബൈറ്റ്

വീടുകളിൽ കഴിയുന്ന രോഗികൾക്ക് ശരിയായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ടെലി മെഡിസിന്‍ അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും. രോഗികള്‍ക്ക് സാന്ത്വനം നല്‍കുന്നതിനും രോഗവിവരം അറിയുന്നതിനും നിശ്ചിത ഇടവേളകളില്‍ ബന്ധപ്പെടുന്നതിനുമുള്ള സംവിധാനവും ഒരുക്കും- ഡി.സജിത്ത്ബാബു,കാസർകോട് ജില്ലാ കളക്ടർ