tti

കണ്ണൂർ: കൊവിഡിനെ തുടർന്ന് ഗവ.ടി. ടി..ഐകളിലെ പ്രവേശനം കാരണം അദ്ധ്യാപക കോഴ്സ് മോഹവുമായി കഴിയുന്ന ആയിരങ്ങളുടെ ഭാവി അനിശ്ചിത്വത്തിലായി. അതേ സമയം സ്വാശ്രയ സ്ഥാപനങ്ങൾ വൻതുക കോഴ വാങ്ങി വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി തുടങ്ങി. കിടപ്പാടം പോലും പണയപ്പെടുത്തി കോഴ്സിനു ചേരാനുള്ള നീക്കത്തിലാണ് പലരും.

കൊവിഡ് കാരണം അവസാന വർഷ പരീക്ഷ പോലും നടക്കാത്ത സാഹചര്യത്തിലാണ് പ്രപവേശനം നടക്കാത്തതെന്ന് അധികൃതർ പറയുമ്പോഴും ഓൺലൈനായി പരീക്ഷ നടത്തിയാൽ മതിയെന്നാണ് വിദ്യാർഥികളുടെ ആവശ്യം.ഒന്നാം വർഷ വിദ്യാർഥികളുടെ പരീക്ഷയും നടക്കാനുണ്ട്.

ടി.. ടി.. ഐയെ ഡി.എൽ.എഡ് എന്ന പേരിൽ പരിഷ്‌കരിച്ചിട്ടുണ്ട്.. മാർച്ചിൽ നടക്കേണ്ട അവസാന വർഷ വിദ്യാർത്ഥികളുടെ പരീക്ഷ വിദ്യാർത്ഥികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് ജൂലായ് ആറിലേക്ക് മാറ്റിവച്ചിരുന്നുവെങ്കിലും അതും നടന്നില്ല.അതിനിടെ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിലെ 2020ലേക്കുള്ള പ്രവേശനം അനിശ്ചിതത്വത്തിലാണെങ്കിലും സ്വാശ്രയ സ്ഥാപനങ്ങളിൽ മാനേജ്‌മെന്റ സീറ്റുകളിൽ നേരത്തെ ബുക്കിംഗ് നടന്നുകഴിഞ്ഞു.നേരത്തെ നൂറ്റിഅറുപത് സാശ്രയ സ്ഥാപനങ്ങൾ ഉണ്ടായിരുന്നു. പലതും നഷ്ടത്തതിലായതിനെ തുടർന്നു പൂട്ടുകയായിരുന്നു. പല സ്ഥാപനങ്ങളിലും അഞ്ചും പത്തും മാത്രം വിദ്യാർത്ഥികളായി. കഴിഞ്ഞ രണ്ടു വർഷമായി കോഴ്സുകൾക്ക് പ്രിയം കൂടിയിരിക്കയാണ്.


സ്വാശ്രയ വാർഷിക ഫീസ് 25000

മുമ്പ് 15000

തലവരി ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ

സംസ്ഥാനത്ത്

ടി.ടി.ഐ സ്ഥാപനങ്ങൾ 220

സർക്കാർ മേഖലയിൽ 38

സ്വശ്രയം 119

എയ്ഡഡ് മേഖലയിൽ 63