locked

പാനൂർ: പാട്യത്തെ കെ.എസ് ഇ.ബി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വ്യാഴാഴ്ച വരെ പാട്യം ഹൈസൂൾസ്റ്റോപ്പ് മുതൽ ഓട്ടച്ചിമാക്കൂൽ വരെയും സ്റ്റേഡിയം വരെയുള്ള മുഴുവൻ വ്യാപാര വ്യവസായ സ്ഥാപനങ്ങളും അടച്ചിടും. കണ്ടയിൻമെന്റ് സോണായ അഞ്ചാം വാർഡിലെ സർക്കാർ ഓഫീസുുകൾ മിനിമം ജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കും.

പ്രൈമറി കോൺടാക്ട് ലിസ്റ്റിലുള്ള മുഴുവൻ ആളുുകളെയും ആന്റിജൻ ടെസ്റ്റ് അടിയന്തിരമായി നടത്താൻ തീരുമാനിച്ചു. പൊലീസ് അധികാരികൾ മുഖേന അനൗൺസ്മെൻ്റ് നടത്താനും തീരുമാനിച്ചു .മുഴുവൻ വ്യാപാര വ്യവസായ സ്ഥാപനങ്ങളിലുംം സാനിറ്റൈസർ, ഹാൻ‌ഡ് വാഷ് സൗകര്യങ്ങൾ ഏർപ്പെെടുത്തണം. 13ന് ഉച്ചക്ക് 3 മണിക്ക് ' വീണ്ടും അവലോകന യോഗം ചേർന്ന് മറ്റുള്ള തീരുമാനങ്ങൾ അറിയിക്കും

കെ.എസ് ഇ.ബി. പാട്യം സെക് ഷൻ ഓഫീസിന്റെ പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം നിയന്ത്രണങ്ങൾ ഉളതിനാൽ കെ.എസ് ഇ.ബി പാട്യം സെക്ഷനിൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ വൈദ്യുതി തടസ്സം, അപകടം ഒഴിവാക്കുന്ന പ്രവർത്തികൾ ഒഴികെ മറ്റു സേവനങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ഉപഭോക്താക്കൾ ഓൺലൈൻ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.