തലശേരി: എൻ.ടി.ടി.എഫ്. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയുടെ രണ്ടാംഘട്ടം 13 നു തുടങ്ങും. ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ത്രിവത്സര ഡിപ്ലോമ കോഴ്സുകളായ ടൂൾ എൻജിനിയറിംഗ്, മെക്കാട്രോണിക്സ്, കംപ്യൂട്ടർ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ്, ഐ.ടി എന്നിവയിലേക്കുള്ള പ്രവേശനം. ഫോൺ: 9846514781, 04902351423. വെബ്സൈറ്റ് : www.nttfrg.com
എം ടെക് സീറ്റൊഴിവ്
തിരുവനന്തപുരം: കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് കീഴിൽ കോട്ടയം ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ തിരുവനന്തപുരം ഓഫ് കാമ്പസിൽ എം.ടെക് (എ.ഐ, ഡേറ്റ സയൻസ്) കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് വർക്കിംഗ് പ്രൊഫഷണലുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നാളെയാണ് രജിസ്ട്രേഷനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് https://www.iiitkottayam.ac.in/mtech/.
വിദേശ തൊഴിലന്വേഷകർക്ക് കൈത്താങ്ങായി ഒഡെപെക്ക്
തിരുവനന്തപുരം : തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിലൂടെ 19 പുരുഷ നഴ്സുമാർ യു.എ.ഇ യിലേക്ക് പുറപ്പെട്ടു. ഒഡെപെക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കണം . ഫോൺ 04712329440/41/42