കാസർകോട്: പരാക്രമം നടത്തുന്നതിനിടെ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് വൃദ്ധൻ മരിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബേക്കൂർ സുഭാഷ് നഗറിലെ റാം ഭട്ട് (62) ആണ് ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ ഉപ്പള ബേക്കൂറിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകടം വരുത്തിയ കാറോടിച്ച ബേക്കൂർ സ്വദേശി ഗഫൂറിനെതിരെയാണ് കേസ്. അപകടത്തിന് ശേഷം യുവാവ് കാർ ഉപേക്ഷിച്ച് വനത്തിനുള്ളിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു.