പഴയങ്ങാടി: പഴയങ്ങാടി -പാപ്പിനിശേരി കെ.എസ്.ടി.പി റോഡിൽ താവം ബാങ്കിന് സമിപം കണ്ണൂരിൽ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരുകയായിരുന്ന കാറും എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. കാസർകോട് നെല്ലിക്കട്ട സ്വദേശികളായ അജ്മൽ അലി (20), നിസാമുദ്ധിൻ (18), ജപ്പു (19), പെരിങ്ങോം സ്വദേശിയായ സന്ദീപ് (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ മൂന്നര മണിയോടെയാണ് അപകടം. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.