covi

കാസർകോട്: ജില്ലയിൽ 68 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാളടക്കം 66 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. രണ്ടുപേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരാണ്.

രണ്ടുപേർ ആരോഗ്യ പ്രവർത്തകരാണ്. പിലിക്കോട് പഞ്ചായത്തിലെ 50 കാരനും തൃക്കരിപ്പൂരിലെ 32 കാരനും.

ഉദുമ പഞ്ചായത്തിലെ 27പേർക്കാണ് ഇന്നലെ രോഗബാധയുണ്ടായത്, കള്ളാർ, ചെമ്മനാട്, പിലിക്കോട്, മുളിയാർ, പുല്ലൂർ പെരിയ, പുത്തിഗെ, പടന്ന, മീഞ്ച ഒന്നു വീതം, മധൂർ, മഞ്ചേശ്വരം രണ്ടു വീതം, കാഞ്ഞങ്ങാട്, പള്ളിക്കര മൂന്നു വീതം, കോടോം ബേളൂർ നാല്, അജാനൂർ അഞ്ച്, തൃക്കരിപ്പൂർ ആറ്, കാസർകോട് എട്ട് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

വീടുകളിൽ 3583 പേരും സ്ഥാപനങ്ങളിൽ 1405 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4988 പേരാണ്.


രോഗമുക്തർ 58

കൊവിഡ് 19 ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉണ്ടായിരുന്ന കാസർകോട് ജില്ലയിലെ 58 പേർക്ക് രോഗം ഭേദമായി. കാസർകോട്ടെ 16 പേർ, ചെങ്കളയിലെ ഏഴുപേർ, മധൂരിലെ ആറു പേർ, തൃക്കരിപ്പൂരിലെ അഞ്ചുപേർ, പടന്ന, കാറഡുക്കയിലെ നാലു പേർ വീതം, ഉദുമ, ബെള്ളൂർ, പള്ളിക്കര മൂന്നുപേർ വീതം, കുടുംബടാജെ,നീലേശ്വരം എന്നിവിടങ്ങളിലെ രണ്ട് പേർ വീതം, കാഞ്ഞങ്ങാട്, മുളിയാർ, ചെമ്മനാട്ടെ ഒരാൾ വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ രോഗം മുക്തരായവരുടെ കണക്ക്.