കണ്ണൂർ: ജില്ലയിൽ 31 പേർക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 16 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. നാലു പേർ വിദേശത്ത് നിന്നും ഒൻപതു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
കണ്ണൂർ താണ സ്വദേശി, കോട്ടയം മലബാർ സ്വദേശി, അഞ്ചരക്കണ്ടി സ്വദേശി, ഇരിട്ടി സ്വദേശി എന്നിവരാണ് വിദേശത്തു നിന്നെത്തിയവർ. പാനൂർ, ചിറ്റാരിപ്പറമ്പ, ഇരിട്ടി, ചൊക്ലി, കരിവെള്ളൂർ പെരളം, തില്ലങ്കേരി, ഇരിട്ടി സ്വദേശികളും കേളകം സ്വദേശികളായ രണ്ടുപേരുമാണ് ഇതരസംസ്ഥാനത്തുനിന്നെത്തിയവർ
കഴിഞ്ഞദിവസം മരിച്ച കല്യാശേരി, കൊളച്ചേരി സ്വദേശികൾ, പരിയാരം, അഴീക്കോട്, പാപ്പിനിശ്ശേരി, കല്യാശേരി, കതിരൂർ സ്വദേശികൾ ഇരിട്ടി സ്വദേശികളായ മൂന്നുപേർ, പായം സ്വദേശികളായ രണ്ടുപേർ, കാങ്കോൽ ആലപ്പടമ്പ സ്വദേശികളായ രണ്ടുപേർ, തളിപ്പറമ്പിലെ രണ്ടുപേർ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
കൂടാളി സ്വദേശിയായ ഡോക്ടർ, മയ്യിൽ സ്വദേശി സ്റ്റാഫ് നഴ്സ് എന്നീ ആരോഗ്യപ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു.
ജില്ലയിൽ നിന്ന് ഇതുവരെ 40235 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 39598 എണ്ണത്തിന്റെ ഫലം വന്നു. 637 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കൊവിഡ് ബാധിതർ 1805
രോഗമുക്തർ 1362
നിരീക്ഷണത്തിൽ 8927
63 പേർക്കു രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈൻ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 63 പേർ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. 10 പേർ കൊവിഡ് ബാധിച്ചും നാലു പേർ കൊവിഡ് ഇതര കാരണങ്ങളാലും മരണപ്പെട്ടു. ബാക്കി 398 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.