covid

കണ്ണൂർ: ജില്ലയിൽ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 19 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഇവയിൽ സമ്പർക്കം വഴി രോഗബാധയുണ്ടായ കൊളച്ചേരി 7, കൂടാളി 4, ഇരിട്ടി 4, കാങ്കോൽ ആലപ്പടമ്പ 10, പാപ്പിനിശ്ശേരി 5, കല്ല്യാശ്ശേരി 13, ചെങ്ങളായി 13, 15, പയ്യന്നൂർ 28, 29, മാടായി 16 എന്നീ വാർഡുകൾ പൂർണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരിൽ രോഗബാധ കണ്ടെത്തിയ കണ്ണൂർ കോർപ്പറേഷൻ 45, തില്ലങ്കേരി 1, അഞ്ചരക്കണ്ടി 3, കേളകം 1, ഇരിട്ടി 9,17, ചിറ്റാരിപ്പറമ്പ 5, ചൊക്ലി 4 എന്നീ വാർഡുകളിൽ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കും.