പിലിക്കോട്: കൊവിഡ് സമ്പർക്ക വ്യാപനം വർദ്ധിച്ചതിനെ തുടർന്ന് പിലിക്കോട് പഞ്ചായത്തിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാർക്കറ്റ്, ക്ലോസ്ഡ് ഗ്രൂപ്പ് പ്രതിനിധികളുടെ യോഗത്തിലാണ് നിയന്ത്രണം കർശനമാക്കാൻ തീരുമാനമായത്. ഓട്ടോറിക്ഷാ, ചുമട്ട് തൊഴിലാളികൾക്കും പ്രത്യേക ശുചി മുറി ഒരുക്കും. കാലിക്കടവ് മത്സ്യ മാർക്കറ്റ് പ്രവർത്തനം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രമായിരിക്കും. മാവേലി സ്റ്റോർ, കടകൾ, ഷോപ്പുകൾ, പൊതു ഇടങ്ങൾ, ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ പ്രോട്ടോക്കോൾ പാലിക്കാത്തവർക്കെതിരെ നടപടികൾ സ്വീകരിക്കും.
ഓട്ടോ, ചുമട്ട്തൊഴിലാളിക ൾക്ക് കൊവിഡ് പരിശോധന നടത്തും. ആഗസ്റ്റ് 20 മുതൽ കാലിക്കടവ് ടൗണിൽ പ്രത്യേക നിരീക്ഷണമേർപ്പെടുത്തും. മാവേലി സ്റ്റോർ, പച്ചക്കറി കടകൾ മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അകലം പാലിക്കൽ,മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗം എന്നിവ ഉറപ്പ് വരുത്തും. ചുമട്ട് തൊഴിലാളികളെ രണ്ട് ഗ്രൂപ്പുകളാക്കി പ്രത്യേക ഏരിയകളിൽ മാത്രം ജോലി ചെയ്യണം. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.