madakkara
മടക്കര മത്സ്യ ബന്ധന തുറമുഖത്തെ ഗെയ്റ്റിറ്റിന് പുറത്ത് മത്സ്യത്തിനായി കാത്തു നിൽക്കുന്ന മത്സ്യതൊഴിലാളികൾ

ചെറുവത്തൂർ: ട്രോളിംഗ്‌ നിരോധനം നീങ്ങിയതോടെ മടക്കര മത്സ്യ ബന്ധന തുറമുഖം സജീവമായെങ്കിലും ചില്ലറ വിൽപ്പനക്കാരായ സ്ത്രീകളടക്കമുള്ള ചെറുകിട മത്സ്യവിൽപ്പന തൊഴിലാളികൾക്ക് നിരാശ. പ്രതീക്ഷയോടെ തുറമുഖത്തെത്തിയ ചില്ലറ വിൽപ്പനക്കാരെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല .അതെ സമയം ചില വാഹനങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്നലെ ആദ്യം കരയിലെത്തിയ യാനങ്ങളിൽ ചെമ്മീനാണ് ഉണ്ടായിരുന്നത്. മത്തിയും അയിലയുമൊന്നും കണി കാണാൻ പോലും കിട്ടിയില്ലെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു.

തുറമുഖത്തു നിന്നും 200 മീറ്ററോളം ദൂരത്തുള്ള ഗേറ്റിന് പുറത്ത് സ്ത്രീ തൊഴിലാളികളടക്കമുള്ളവർ

കാത്തുനിന്നെങ്കിലും അവർക്ക് മീൻ ലഭിച്ചില്ല.ജില്ലാഭരണകൂടവും ഫിഷറീസ് അധികൃതരും നിർദ്ദേശിച്ചതുപ്രകാരം മത്സ്യതൊഴിലാളി സംഘങ്ങൾ മുഖേന പുറത്തെത്തിച്ച് സ്ത്രീകളടക്കമുള്ള വില്പനക്കാർക്ക് നൽകുകയായിരുന്നു വേണ്ടത്.എന്നാൽ അധികൃതരുമായി ചില തർക്കങ്ങൾ ഉടലെടുത്തതിനെ തുടർന്ന് മത്സ്യതൊഴിലാളി സംഘങ്ങൾ ഉടക്കുകയായിരുന്നു. ഇതുമൂലം ഭൂരിഭാഗം വില്പനക്കാർക്കും മീൻ ലഭിച്ചില്ല.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹാർബറിനകത്ത് തിരക്കും ആൾക്കൂട്ടവും ഒഴിവാക്കാൻ വേണ്ടിയാണ് മത്സ്യതൊഴിലാളികൾക്ക് അകത്തേക്ക് പ്രവേശനം നിഷേധിച്ചത്.

ബൈറ്റ്

ഹാർബറിൽ നിന്ന് വിലപേശിയെടുത്ത് അവരുടെ ലാഭവും കുട്ടിയാണ് സൊസെറ്റി വിൽപ്പന തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നത് . ഇത് സ്വാഭാവികമായി മത്സ്യത്തിന്റെ വില കൂടാൻ ഇടയാകും. ഇത് താഴെക്കിടയിലുള്ള മത്സ്യതൊഴിലാളികളുടെ വിൽപ്പനയെയും ലഭിക്കേണ്ട വരുമാനത്തെയും ബാധിക്കും. മാത്രമല്ല ആവശ്യക്കാർക്ക് കൂടിയ വിലക്ക് വിൽക്കേണ്ടിയും വരും. അതു കൊണ്ട് ഇടനിലക്കാരെ ഒഴിവാക്കണം-ഒരു ചില്ലറ വിൽപ്പന തൊഴിലാളി :

നിയന്ത്രിച്ചില്ലെങ്കിൽ കടലിലിറങ്ങുമെന്ന്

ഇരട്ട അക്കം നമ്പറുള്ള ബോട്ടുകൾക്കാണ് ഇന്നലെ ഫിഷറീസ് വകുപ്പ് കടലിൽ ട്രോളിംഗിന് അനുമതി നൽകിയത്.ബോട്ടുകൾ ആ നിയമത്തിനനുസരിച്ച് പ്രവർത്തിച്ചെങ്കിലും മറ്റൊരു വിഭാഗം അതനുസരിക്കാൻ തയ്യാറായില്ല. ഇത് ഫിഷറീസ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.നിയമം കർശനമായി നടപ്പിലാക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ഇന്നു മുതൽ എല്ലാ ബോട്ടുകളും കടലിലിറക്കാനാണ് ഇവരുടെ തീരുമാനം.