മാഹി: ഉത്തർപ്രദേശിൽ നിന്നുള്ള മുപ്പത്തിയഞ്ചുകാരനായ ഹോട്ടൽ തൊഴിലാളിക്ക് മാഹിയിൽ കൊവിഡ് സ്ഥിരീകരിച്ചു. ട്രെയിൻ മാർഗ്ഗം ഈ മാസം അഞ്ചിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയ ഇദ്ദേഹം ടാക്സിയിലാണ് മാഹിയിലെത്തിയത്. അതേ ടാക്സിയിൽ വൈകിട്ട് 5ന് ചാലക്കരയിലെ കൊവിഡ് സെന്ററിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
ഒന്നിന് മാഹിയിലെ ഹോട്ടലിൽ പെയ്ഡ് ക്വാറന്റീനിലേക്ക് മാറി. സ്രവ പരിശോധന പോസറ്റീവ് ആയതോടെ മാഹി ഗവ: ആശുപത്രി ഐസൊലേഷൻ വാർഡലേക്ക് മാറ്റി. മാഹിയിൽ എത്തിയ ഉടനെ നിരീക്ഷണത്തിലാക്കിയതിനാൽ സമ്പർക്കമൊന്നുമുണ്ടായില്ല. മാഹിയുടെ വിവിധ മേഖലയിൽ നിന്നുള്ളവരെ കഴിഞ്ഞദിവസം റാൻഡം പരശോധന നടത്തിയതിൽ ലഭിച്ച 25 ഫലങ്ങളും നെഗറ്റീവായി.