ചെറുവത്തൂർ :ജീവനക്കാർക്ക് കൊവിഡ് വ്യാപനം സ്ഥിരീകരിച്ചതിനെ തുടർന്ന് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് കാര്യാലയം അടച്ചിട്ടു. പഞ്ചായത്തിലെ ആറ് ജീവനക്കാർക്കാണ് വൈറസ് ബാധ സ്ഥീരികരിച്ചത്. ഇതിൽ അഞ്ചുപേർ വനിതാ ജീവനക്കാരാണ്. മൂന്നു ദിവസം മുൻപ് ജീവനക്കാരുടെ സ്രവപരിശോധന നടത്തിയതിന്റെ റിസൽട്ട് വന്നതോടെയാണ് ജീവനക്കാരിൽ രോഗം കണ്ടെത്തിയത്.
ഇതേ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ മുഴുവൻ ജീവനക്കാരോടും ക്വാറന്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു. കൂടാതെ കഴിഞ്ഞ ദിവസം പഞ്ചായത്തിൽ ബോർഡ് യോഗം ചേർന്നിരുന്നു. ഇതിൽ ഒരു വനിതാ മെമ്പർ ഒഴികെ ബാക്കി എല്ലാവരും പങ്കെടുത്തിരുന്നു. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള അംഗങ്ങൾ നിരീക്ഷണത്തിൽ കഴിയും.