കാസർകോട്: ജില്ലയില് 79 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടം ലഭ്യമല്ലാത്ത അഞ്ചുപേരുൾപ്പെടെ 72 പേർക്ക് ഇന്ന് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. 4 പേർ വിദേശത്തും മൂന്ന് പേർ ഇതര സംസ്ഥാനത്തു നിന്നുമാണ് എത്തിയത്.
വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉണ്ടായിരുന്ന കാസർകോട് ജില്ലക്കാരായ 29 പേർക്ക് രോഗം ഭേദമായി.നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളത് 1106 പേരാണ്.വീടുകളിലും സ്ഥാപന നിരീക്ഷണത്തിലുമായി 5145 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.സെന്റിനൽ സർവ്വേയടക്കം 725 പേരുടെ സാമ്പിളുകൾ പുതുതായി പരിശോധനയ്ക്ക് അയച്ചു.1137 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
വലിയപ്പറമ്പ് 1
മടിക്കൈ 4
കാഞ്ഞങ്ങാട് 2
പളളിക്കര 5
നീലേശ്വരം3
ചെറുവത്തൂർ 15
ചെമ്മനാട് 6
കയ്യൂര് ചീമേനി 1
പിലിക്കോട് 2
കാസര്‌കോട് 4
പൈവളളിഗെ 2
ഉദുമ 10
ബദിയഡുക്ക 2
പുല്ലൂർ പെരിയ 1
തൃക്കരിപ്പൂര് 2
മഞ്ചേശ്വരം4
അജാനൂർ 3
വെസ്റ്റ് എളേരി 1
മംഗൽ്പാടി 1
മധൂർ 4
കുമ്പള 5
വോർ്ക്കാടി1