മട്ടന്നൂർ: കീഴല്ലൂർ സഹകരണ ബാങ്കിൽ നിയമനങ്ങൾ നടത്താനുള്ള ബാങ്ക് ചീഫ് എക്സിക്യുട്ടീവിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. നാല്‌ ക്ലാർക്കുമാരെയും നാല്‌ ബിൽകളക്ടർമാരെയും രണ്ട് അപ്രൈസർമാരെയും നിയമിക്കാനുള്ള നീക്കമാണ് കോടതി സ്റ്റേ ചെയ്തത്. ബാങ്ക് മുൻ പ്രസിഡന്റും ഡി.സി.സി. സെക്രട്ടറിയുമായ വി.ആർ. ഭാസ്കരൻ നൽകിയ പരാതിയിലാണ് നടപടി. പ്യൂൺ തസ്തികയിൽ നിയമനം നടത്താനുള്ള നീക്കവും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. യു.ഡി.എഫിന്റെ കൈയിലായിരുന്ന കീഴല്ലൂർ സഹകരണ ബാങ്കിന്റെ ഭരണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പിടിച്ചെടുക്കുകയായിരുന്നു.