മട്ടന്നൂർ: മട്ടന്നൂരിൽ ഫിറ്റ്നസ് സെന്റർ സ്ഥാപിക്കുന്നതിന് സ്ഥലം പരിശോധിച്ചു. കായിക വകുപ്പാണ് ജിംനേഷ്യമുൾപ്പെടെയുള്ള ഫിറ്റ്നസ് സെന്റർ സ്ഥാപിക്കുന്നത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഫിറ്റ്നസ് സെന്റർ ആരംഭിക്കുക. കായിക വകുപ്പ് എൻജിനിയർ വിഭാഗവും നഗരസഭാ അധികൃതരും സ്ഥലം പരിശോധിച്ചു. കായിക വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ ആർ ബിജു, നഗരസഭാ വൈസ് ചെയർമാൻ പി പുരുഷോത്തമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി ഇസ്മായിൽ, കൗൺസിലർ സി വി ശശീന്ദ്രൻ എന്നിവരും ഒപ്പമുണ്ടായി.