keecheri

പാപ്പിനിശ്ശേരി: കീച്ചേരിയോട് ചേർന്ന് കിടക്കുന്ന കല്യാശ്ശേരി പഞ്ചായത്തിലെ ഒരു കുടുംബത്തിൽപ്പെട്ട 10 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ കീച്ചേരി ടൗൺ വീണ്ടും അടച്ചിടുന്നു. മൂന്നാഴ്ച മുൻപും കീച്ചേരിയിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ടൗൺ ഒരാഴ്ച കാലം അടച്ചിട്ടിരുന്നു. പാപ്പിനിശ്ശേരി പഞ്ചായത്തധികൃതരാണ് തീരുമാനം പ്രഖ്യാപിച്ചത്.

റാപ്പിഡ് പരിശോധന എത്രയും വേഗം നടത്തണമെന്ന ശക്തമായ ആവശ്യം നാട്ടുകാർ ഉയർത്തിയിട്ടുണ്ട്. കൊവിഡ് രോഗ ഭീഷണിയും വ്യാപനവും കൂടിയതോടെ കല്യാശ്ശേരി, പാപ്പിനിശ്ശേരി പ്രദേശങ്ങളിൽ അതീവ ജാഗ്രതയിലാണ്. കല്യാശ്ശേരി 13ാം വാർഡിലെ ഒരു കുടുംബത്തിലെ 10 പേർക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതിൽ വയോധിക കഴിഞ്ഞ ദിവസം മരണപെട്ടിരുന്നു.