പഴയങ്ങാടി: കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻ നായരെ ജന്മനാട് അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ മുപ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 7.30ന് ചെറുതാഴത്ത് ചെരാത് സംഘടിപ്പിക്കുന്ന വെബിനാർ നടക്കും. ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.എം. വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. കലാനിരൂപകൻ വി. കലാധരൻ അനുസ്മരണ പ്രഭാഷണം നടത്തും. ഓൺലൈൻ സെമിനാറിൽ കൃഷ്ണൻ നായരുടെ മകളും മോഹിനിയാട്ടം നർത്തകിയുമായ നാട്യകലാരത്നം കലാവിജയൻ, ഡോ. ഇ.കെ. ഗോവിന്ദവർമ്മരാജ, എം.എം. ദിലീപ്, ഐ.വി. ശിവരാമൻ, കൃഷ്ണൻ നടുവലത്ത്, കോട്ടക്കൽ രാജ് മോഹൻ, സി. പ്രകാശ് എന്നിവർ സംബന്ധിക്കും.