വെള്ളരിക്കുണ്ട്: ആന്മേരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സഹോദരൻ ആൽബിനുമായി വെള്ളരിക്കുണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. ബളാൽ അരിങ്കളിലെ ആൽബിന്റെ വീട്ടിലും റാറ്റോൾ എലിവിഷം വാങ്ങിച്ച ടൗണിലെ കടയിലും എത്തിച്ചാണ് തെളിവുകൾ ശേഖരിച്ചത്. ഇന്നലെ അതിരാവിലെ തന്നെ വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആൽബിനെ വീട്ടിലും കടയിലും എത്തിച്ച് തെളിവെടുത്തത്. ആളുകൾ പ്രകോപനം ഉണ്ടാകുമെന്ന് മനസിലാക്കി അതീവ രഹസ്യമായാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. തുടർന്ന് പ്രതിയെ വൈദ്യ പരിശോധനയ്ക്കും വിധേയമാക്കി.