albin

കാസർകോട്: താൻ എലിവിഷം കലർത്തി കൊന്ന അനുജത്തി ആൻമേരിയുടെ മൃതദേഹം ബളാൽ സെന്റ് ആന്റണീസ് ചർച്ചിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ ദുഃഖം അഭിനയിച്ചു കൊണ്ട് ആൽബിൻ തലയ്ക്കൽ തന്നെ നില്പുണ്ടായിരുന്നു. അമ്മ ബെസിയും സെമിനാരിയിൽ പഠിക്കുന്ന അനുജൻ ബിബിൻ ബെന്നിയും കണ്ണീരുമായി ആന്മേരിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയപ്പോൾ കള്ളക്കണ്ണീരുമായി സമീപം നിൽക്കുകയായിരുന്നു പ്രതി.

നേരത്തെ തന്നെ ക്രിമിനൽ സ്വഭാവം പ്രകടിപ്പിക്കുകയും മോഷണമൊക്കെ നടത്തുകയും ചെയ്ത യുവാവ് തമിഴ്നാട്ടിൽ പഠിക്കാൻ പോയ ശേഷം കൊടുംക്രൂരനായെന്ന് നാട്ടുകാർ പറയുന്നു. ജിംനേഷ്യത്തിൽ ചേർന്ന് ആരോഗ്യം മെച്ചപ്പെടുത്തിയ ആൽബിൻ മാതാപിതാക്കളെയും സഹോദരിയെയും വകവരുത്താൻ പദ്ധയിയിട്ടു. സെമിനാരിയിൽ പഠിക്കാൻ പോയതിനാൽ ബിബിൻ ആൽബിന് ഒരു തടസം അല്ലായിരുന്നു.