കണ്ണൂർ: കൊവിഡ് ഭീതിയിൽ നാട്ടിലേക്ക് മടങ്ങി തിരികെയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ക്വാറന്റൈനിൽ നിൽക്കാൻ മടി. ഈ കാരണത്താൽ പലരും ട്രെയിൻ ഇറങ്ങി റെയിൽവേ സ്റ്റേഷനിൽ നിന്നും മുങ്ങുന്നതായാണ് പരാതി. ഇത് നാട്ടുകാരിൽ ആശങ്കയ്ക്കും ഇടയാക്കുന്നു.
പലരും കൃത്യമായ പരിശോധന പോലുമില്ലാതെയാണ് തിരിച്ചെത്തുന്നത്. ലേബർ ഡിപ്പാർട്ട്‌മെന്റിന്റെ കണക്ക് പ്രകാരം ജില്ലയിൽ നിന്ന് 33,000 പോരാണ് കൊവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയത്. ഇതിൽ 900 ലധികം തൊഴിലാളികൾ തിരികെ ജില്ലയിൽ എത്തിയതായാണ് പറയുന്നത്. ഇവരിൽ കുടുംബമായി വരുന്നവരുമുണ്ട്.
ഇത്തരത്തിൽ മടങ്ങിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പേരും മേൽവിലാസവും കരാറുകാർ എഴുതിവാങ്ങി തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയുണ്ട്. മാത്രമല്ല കൊവിഡ് മാനദണ്ഡപ്രകാരം ക്വാറന്റൈനിൽ കഴിഞ്ഞതിന് ശേഷം മാത്രമേ ജോലിക്ക് പോകാവൂ. എന്നാൽ ഇതൊന്നും പലയിടത്തും നടക്കുന്നില്ലെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. മാത്രമല്ല ക്വാറന്റൈനിൽ കഴിയാതെ തന്നെ കരാറുകാർ അവരെ ജോലിക്ക് കയറാൻ പ്രേരിപ്പിക്കുന്നുമുണ്ട്.
നാട്ടിൻപുറങ്ങളിലും ആശങ്ക
മരമില്ലുകളിലും, നിർമ്മാണ മേഖലയിലും ഫാക്ടറികളിലുമാണ് കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്നത്. പരിശോധനയില്ലാതെ നാട്ടിൻ പുറങ്ങളിലും നിർമ്മാണ മേഖലയിലും ഇവർ പണിക്കെത്തുമ്പാൾ നാട്ടിൻപുറങ്ങളിലും ആശങ്കയുണ്ടാക്കുന്നു.
കൂടുതൽ പേർ മടങ്ങിയെത്തിയത് ഉത്തർപ്രദേശ്, രാജസ്ഥാൻ, ബംഗാൾ എന്നിവിടങ്ങളിൽ നിന്ന്
റെയിൽവേ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യാൻ പലരും മടിക്കുകയാണ്. 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന് പറഞ്ഞപ്പോൾ ഒരു തൊഴിലാളി അടുത്ത ട്രെയിനിന് തിരിച്ചുപോകുകയും ചെയ്തു.
അധികൃതർ