covid

കാസർകോട് : ജില്ലയിൽ 49 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാൾ അടക്കം 35പേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗം. അഞ്ചുപേർ ഇതരസംസ്ഥാനത്തു നിന്നും ഒമ്പതുപേർ വിദേശത്തു നിന്നും വന്നതാണ്.

ആരോഗ്യപ്രവർത്തകയായ മഞ്ചേശ്വരം സ്വദേശിനിയായ 34 കാരിക്കും രോഗം സ്ഥിരീകരിച്ചു. മധൂർ പഞ്ചായത്തിലെ 47 കാരനാണ് രോഗ ഉറവിടം അറിയാത്തത്. അജാനൂർ സ്വദേശികളായ 22 കാരൻ, 76 കാരി, ചെമ്മനാട് സ്വദേശികളായ 25, 48 വയസുള്ള പുരുഷന്മാർ, കാസർകോട് നഗരസഭയിലെ 51, 49 വയസുള്ള പുരുഷന്മാർ, 10,12 വയസുള്ള കുട്ടികൾ, 18 കാരി, നീലേശ്വരം നഗരസഭയിലെ 33 കാരൻ ബേഡഡുക്ക സ്വദേശിയായ 67 കാരൻ, ഉദുമ സ്വദേശികളായ 48,18, 62, 29 വയസുള്ള പുരുഷന്മാർ, 13, 16 വയസുള്ള കുട്ടികൾ, 58 കാരി മടിക്കൈയിലെ 30 കാരി, ചെമ്മനാട്ടെ 63 കാരൻ, 17 കാരി, മഞ്ചേശ്വരം സ്വദേശികളായ 37, 24 വയസുള്ള സത്രീകൾ, 49 കാരൻ, മംഗൽപാടി സ്വദേശികളായ 38 കാരി, 58 കാരൻ, പടന്ന സ്വദേശിനി 56 കാരി, കുംബഡാജെയിലെ 34 കാരി, കയ്യൂർ ചീമേനി സ്വദേശിയായ 37 കാരൻ, കാഞ്ഞങ്ങാട് നഗരസഭയിലെ 27 കാരൻ, പള്ളിക്കരയിലെ 25 കാരൻ എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

മധൂർ സ്വദേശികളായ 31, 21 വയസുള്ള പുരുഷന്മാർ, 29 കാരി, മഞ്ചേശ്വരത്തെ 31 കാരൻ, ചെറുവത്തൂരിലെ 31 കാരൻ, 30 കാരൻ, ഉദുമ സ്വദേശികളായ 47,43, 42, 52, 47 വയസുള്ള പുരുഷന്മാർ, 30 കാരൻ, 26 കാരി, മൊഗ്രാൽ പുത്തൂർ സ്വദേശിയായ 32 കാരൻ, പള്ളിക്കര സ്വദേശിയായ 28 കാരൻ എന്നിവരാണ് പുറത്തു നിന്നെത്തിയവർ.

നിരീക്ഷണത്തിൽ 5171

രോഗമുക്തർ 51