ഇരിട്ടി: കോഴി മാലിന്യങ്ങൾ അടക്കമുള്ള അറവ് മാലിന്യങ്ങൾ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളുന്നതുമൂലം പൊറുതിമുട്ടി പടിയൂർ വള്ളിത്തല ടൗൺ നിവാസികൾ. കോഴിക്കട നടത്തുന്ന സ്വകാര്യ വ്യക്തി തന്റെ പുരയിടത്തിൽ മതിയായ രീതിയിൽ സംസ്‌കരിക്കാതെ മാലിന്യങ്ങൾ തള്ളുന്നുവെന്നാണ് പരാതി.

മഴയത്ത് ഇവ കുത്തിയൊലിച്ച് കുടിവെള്ളത്തിൽ കലരുന്നതായും പ്രദേശം ദുർഗന്ധ പൂരിതമാകുന്നതായും നാട്ടുകാർ പറയുന്നു. മാലിന്യങ്ങൾ കാക്കകളും മറ്റും കൊത്തി വലിച്ച് സമീപ പ്രദേശങ്ങളിലെ കിണർ അടക്കമുള്ള കുടിവെള്ള സ്രോതസ്സുകളിലും മറ്റും ഇടുന്നതായും ഇവർ പറയുന്നു.