corona

കണ്ണൂർ: ജില്ലയിൽ 95 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. 58 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. നാലു പേർ വിദേശത്ത് നിന്നും 26 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഏഴു ആരോഗ്യ പ്രവർത്തകർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

സമ്പർക്കം
മയ്യിൽ, മേലെ ചൊവ്വ, നടുവിൽ, ഏഴോം, പട്ടുവം, ചെങ്ങളായി, തളിപ്പറമ്പ, തൃച്ചംബരം , കുറുമാത്തൂർ, കണ്ണപുരം, കുഞ്ഞിമംഗലം, പടിയൂർ, കല്യാശ്ശേരി, പാപ്പിനിശ്ശേരി, ഇരിട്ടി, പായം, കുന്നോത്തുപറമ്പ, നാറാത്ത്, പരിയാരം, മുഴക്കുന്ന്, എരമം കുറ്റൂർ, ആറളം, ആലക്കോട്, ആന്തൂർ, ആന്തൂർ കടമ്പേരി, കതിരൂർ, വളപട്ടണം, ചിറക്കൽ, കണ്ണൂർ സ്വദേശികൾക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർ ചിറക്കൽ സ്വദേശിനി, സ്റ്റാഫ് നഴ്സുമാരായ പരിയാരം, നടുവിൽ സ്വദേശിനികൾ, നഴ്സിംഗ് അസിസ്റ്റന്റ് , തലശ്ശേരി സഹകരണ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ഉദയഗിരി സ്വദേശിനി, കടന്നപ്പള്ളി പാണപ്പുഴ സ്വദേശിനി, മട്ടന്നൂർ സ്വദേശിയായ ഡോക്ടർ എന്നീ ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.

പരിശോധന 43290
ജില്ലയിൽ നിന്ന് ഇതുവരെ 43290 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 42797 എണ്ണത്തിന്റെ ഫലം വന്നു. 493 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

രോഗബാധിതർ 1927

രോഗമുക്തർ 1461

ചികിത്സയിൽ 450

നിരീക്ഷണത്തിൽ 8936