തൃക്കരിപ്പൂർ: കഴിഞ്ഞ 17 ദിവസങ്ങളായി തൃക്കരിപ്പൂർ പഞ്ചായത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ചില നിയന്ത്രണങ്ങളോടെ പിൻവലിച്ചു. ഇന്നലെ പഞ്ചായത്ത് വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. ഇന്നു മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും വ്യത്യസ്ത സമയക്രമം പാലിച്ചായിരിക്കും പ്രവർത്തിക്കുക. പല വ്യഞ്ജനങ്ങൾ, ടെക്സ്റ്റൈൽസ്, പഴം ,പച്ചക്കറി, സ്റ്റേഷനറി, ബേക്കറിയടക്കമുള്ള സ്ഥാപനങ്ങൾക്ക് രാവിലെ 8 മുതൽ വൈകിട്ട് 7വരെയാണ് പ്രവർത്തിക്കാൻ അനുമതി. മത്സ്യ -മാംസം എന്നിവ 8 മണി മുതൽ വൈകിട്ട് 4 മണി വരെ വിൽപ്പന നടത്താം. മീൻ മാർക്കറ്റുകളിൽ നിലവിലുള്ള മത്സ്യവിൽപ്പന തൊഴിലാളികളിൽ പകുതി പേർക്ക് ഇന്നും രണ്ടാമത്തെ പകുതിക്ക് നാളെയുമായി ഒന്നിടവിട്ട രീതിയിൽ മീൻ കച്ചവടം ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തി. ഹോട്ടലുകൾ രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണിവരെ പ്രവർത്തിക്കുവാനും. 7 മണിമുതൽ 9 മണി വരെ പാർസലുകളും നൽകാം. പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ അദ്ധ്യക്ഷത വഹിച്ചു. സി. രവി ,എ. മുകുന്ദൻ,എം രാമചന്ദ്രൻ, ജൂനിയർ പി.എച്ച്.എൻ. പി. രാജേഷ് , ടി.വി.ബാലകൃഷ്ണൻ, ടി.വി.വിനോദ് , സത്താർ വടക്കുമ്പാട്, കെ.വി മുകുന്ദൻ, കെ.രാജൻ, പി വി ഗോപാലൻ, ഇ.വി. ദാമോദരൻ, എം. സജേഷ്, എ. ജി നൂറുൽ അമിൻ, സി.എച്ച് അബ്ദുൾ റഹീം, ഇ. നാരായണൻ, ഫായിസ്, പി. രാജേഷ് സംസാരിച്ചു.