കാസർകോട്: മുനിസിപ്പൽ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ മന്ത്രി ഇ ചന്ദ്രശേഖരൻ അഭിവാദ്യം സ്വീകരിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എം. രാജഗോപാലൻ, എം.സി കമറുദ്ദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, ജില്ലാകളക്ടർ ഡോ. ഡി സജിത് ബാബു, കാസർകോട്, കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി മൊയ്തീൻ കുട്ടി, സബ്കളക്ടർ അരുൺ കെ വിജയൻ, എ.ഡി.എം എൻ. ദേവീദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, നഗരസഭാ അദ്ധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു. പരേഡിന് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് പി നാരായണൻ നേതൃത്വം നൽകി.