piyoosh
ഡോ: പീയുഷ് നമ്പൂതിരിപ്പാട് കാവ്യാലാപനത്തിൽ

തലശ്ശേരി: കൊവിഡിനെതിരെ സഹപ്രവർത്തകർക്കൊപ്പം വിശ്രമമില്ലാതെ പോരാടിക്കൊണ്ടിരിക്കുന്ന തലശ്ശേരി ഗവ. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പീയുഷ് നമ്പൂതിരിപ്പാട് ഒരുക്കിയ കാവ്യശില്പം നവമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഡോ. പീയൂഷ് നമ്പൂതിരിപ്പാടാണ് ആശങ്കകളും ആകുലതകളും ഉടനീളം നിഴലിക്കുന്ന കവിത രചിച്ച് ആലാപനം നടത്തിയത്.

വൈദ്യവൃത്തിയിലെ തീഷ്ണമായ അനുഭവങ്ങളും, കൊവി‌ഡ് മനുഷ്യരിലുണ്ടാക്കിയ മാറ്റങ്ങളുമാണ് ഈ ദൃശ്യകാവ്യത്തിന് പ്രചോദനമായത്. ഓടക്കുഴൽനാദത്തിന്റെ പശ്ചാത്തലത്തിൽ സ്വര ശുദ്ധിയോടെയാണ് ഇദ്ദേഹത്തിന്റെ ആലാപനം. ശരത് താവത്തിന്റെ കാമറയും നിഖിൽറാമിന്റെ ഓടക്കുഴലും ആലാപനത്തിന് ഹൃദ്യത പകരുന്ന അനുഭവമായി.

കൊയിലാണ്ടി മക്കാട് ഇല്ലത്തിൽ അദ്ധ്യാപകനും സംഗീതജ്ഞനുമായിരുന്ന എം. സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെയും കരിപ്പാല വലക്കൽ സാവിത്രി അന്തർജനത്തിന്റേയും മകനാണ് ഡോ. പീയൂഷ് നമ്പൂതിരിപ്പാട്. അച്ഛൻ തന്നെയാണ് ആദ്യ ഗുരു. സഹോദരങ്ങളെല്ലാം ഗായകർ. സഹോദരിമാർ പ്രശസ്ത നർത്തകിമാരാണ്.