മാഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മാഹി പ്ലാസ് ദ് ആംസ് ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മ പതാക ഉയർത്തി. ലയൺസ് ക്ലബ്ബ് സ്വാതന്ത്ര്യദിനം ചെറുകല്ലായി സ്‌നേഹസദനത്തിൽ വച്ച് ആഘോഷിച്ചു. പ്രസിസന്റ് വികാസ് വി പി അദ്ധ്യക്ഷനായി. അജിത് വളവിൽ, പി.സി ദിവാനന്ദൻ, എ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി രാജേഷ് വി ശിവദാസ് സ്വാഗതവും, പി.കെ അശോക് കുമാർ നന്ദിയും പറഞ്ഞു. ഡിസ്ട്രിക്ട് ചെയർപേഴ്സൺ സജിത്ത് നാരായണൻ പതാക ഉയർത്തി. ക്യാപ്റ്റൻ കെ കുഞ്ഞികണ്ണനെ ആദരിച്ചു. സ്‌നേഹസദനിലെ കുട്ടികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ സ്‌നേഹസദൻ ഡയറക്ടർ സുനിൽകുമാർ ടി.കെ, മാഹി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് വികാസ് വി പി, ക്യാപ്റ്റൻ കെ കുഞ്ഞിക്കണ്ണൻ, ബെന്നി മാത്യൂസ്, അഡ്വ അശോക് കുമാർ, വൽസരാജ് വി എന്നിവർ കൈമാറി. എസ്.വൈ.എസ് ചാലക്കര യൂണിറ്റ്, കോൺഗ്രസ് ചൊക്ലി മണ്ഡലം കമ്മിറ്റി, ജവഹർ ബാലമഞ്ച് ചൊക്ലി മേഖലാ കമ്മിറ്റി, പുന്നോൽ പ്രിയദർശനി മന്ദിരം, കോൺഗ്രസ് ന്യൂമഹി മണ്ഡലം കമ്മിറ്റി, ന്യൂ മാഹി ജവഹർ ബാലമഞ്ച്, പള്ളൂർ ആറ്റകൂലോത്ത് അർച്ചന കലാസമിതി, ചൂടിക്കോട്ട രാജീവ് ഭവൻ, മാഹി മേഖല എൻ.എസ്.യു എന്നിവരുടെ നേതൃത്വത്തിലും സ്വാതന്ത്ര്യദിനം ആഘോഷിച്ചു.