തളിപ്പറമ്പ്: പുളിമ്പറമ്പ് മംഗലശേരി റോഡിൽ പരസ്യമദ്യപാനം തടയാനെത്തിയ അഡീ.എസ്.ഐ ലക്ഷ്മണന് സംഘത്തിന്റെ മർദ്ദനത്തിൽ പരിക്കേറ്റു. അദ്ദേഹത്തിന് താലൂക്ക് ആശുപത്രിയിൽ ചികിത്സ നല്‍കി. വിവരമറിഞ്ഞ് സി.ഐ എൻ.കെ.സത്യനാഥന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം മദ്യപസംഘം എത്തിയ കാറുകളും ചിലരെയും കസ്റ്റഡിയിലെടുത്തു.