corona

കാസർകോട്: ജില്ലയിൽ 48പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ടു പേരുൾപ്പെടെ 38പേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗം ബാധിച്ചത്. നാലുപേർ വിദേശത്തു നിന്നും ആറു പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അതേസമയം 203 പേർക്ക്‌ ഇന്നലെ രോഗം ഭേദമായി

മംഗൽപാടി പഞ്ചായത്തിലെ 32 കാരനും മധൂർ പഞ്ചായത്തിലെ 30 കാരനുമാണ് ഉറവിടമറിയാത്തവർ. പള്ളിക്കര പഞ്ചായത്തിലെ 51 കാരിയാണ് ആരോഗ്യ പ്രവർത്തക.

കയ്യൂർ ചീമേനി ഒന്ന്, കുമ്പള രണ്ട്, കള്ളാർ ഒന്ന്, മധൂർ ഒന്ന്, ചെങ്കള ഒന്ന്, കാസർകോട് നാല്, ചെമ്മനാട് അഞ്ച്, പള്ളിക്കര എട്ട്, അജാനൂർ ഒന്ന്, കിനാനൂർ കരിന്തളം ഒന്ന്, കാഞ്ഞങ്ങാട് 12, മടിക്കൈ ഒന്ന്, ചെറുവത്തൂർ രണ്ട്, മംഗൽപാടി രണ്ട്, തൃക്കരിപ്പൂർ രണ്ട്, പൈവളിഗെ ഒന്ന്,

എൻമകജെ ഒന്ന്, പനത്തടി രണ്ട് എന്നിങ്ങനെയാണ് തദ്ദേശ സ്ഥാപനങ്ങൾ തിരിച്ചുള്ള രോഗബാധിതർ.

രോഗമുക്തർ തദ്ദേശ സ്ഥാപനം തിരിച്ച്

തൃക്കരിപ്പൂർ 23, ബേഡഡുക്ക 1, ഉദുമ 27, കാഞ്ഞങ്ങാട് 13, പനത്തടി 1, ചെമ്മനാട് 12, മുളിയാർ 1, കുറ്റിക്കോൽ 1, വലിയപറമ്പ 1, ചെങ്കള 2,

മധൂർ 2, കാസർകോട് 37, മടിക്കൈ 1, വെസ്റ്റ് എളേരി 2, ചെറുവത്തൂർ 5, നീലേശ്വരം 5, പുല്ലൂർ പെരിയ 1, അജാനൂർ 8, പള്ളിക്കര 21, പിലിക്കോട് 1, പടന്ന 1, കയ്യൂർ ചീമേനി 2, കിനാനൂർ കരിന്തളം 5, പയ്യന്നൂർ കാങ്കോൽ 1, കോടോം ബേളൂർ 1, കള്ളാർ 3, മഞ്ചേശ്വരം 2, കാറഡുക്ക 1, വോർക്കാടി 1, കുമ്പള 18, മംഗൽപാടി 2