കണ്ണൂർ: കൊവിഡ് പോരാട്ടത്തിനിടയിലും രാജ്യത്തിന്റെ 74 ാമത് സ്വാതന്ത്ര്യ ദിനാഘോഷം ജില്ലയിൽ കർശന നിയന്ത്രണങ്ങളോടെ നടന്നു. ജില്ല കളക്ടർ ടി.വി സുഭാഷ് പതാക ഉയർത്തി. ജില്ലാ പൊലീസ്, എക്‌സൈസ്, കണ്ണൂർ എസ്.എൻ കോളേജ്, ഗവ. പോളി ടെക്നിക് എൻ.സി.സിസി സീനിയർ ഡിവിഷൻ എന്നീ പ്ലാറ്റൂണുകൾ അണിനിരന്ന പരേഡിൽ കളക്ടർ അഭിവാദ്യം സ്വീകരിച്ചു. തലശ്ശേരി കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ കെ വി സ്മിതേഷ് പരേഡിനു നേതൃത്വ നൽകി.
ജില്ലാ പൊലീസ് മേധാവി ജി.എച്ച് യതീഷ് ചന്ദ്ര, എ.ഡി.എം ഇ.പി മേഴ്സി, സബ് കളക്ടർമാരായ എസ് ഇലാക്യ, ആസിഫ് കെ യൂസഫ്, അസിസിറ്റന്റ് കളക്ടർ ആർ ശ്രീലക്ഷ്മി അഡീഷണൽ, എസ് പി പ്രജീഷ് തോട്ടത്തിൽ, എ എസ് പി രേഷ്മ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിൽ 74മാത് സ്വാതന്ത്ര്യദിനം കൊണ്ടാടി. നോഡൽ ഓഫീസർ ഡോ. സി അജിത്ത് കുമാർ പതാക ഉയർത്തി.