മാഹി: മയ്യഴി കടലോരത്ത് ഇന്നലെ കാലത്ത് മത്സ്യവുമായി തോണിക്കാരെത്തിയപ്പോൾ, കൊവിഡ് ചട്ടങ്ങളത്രയും കാറ്റിൽ പറന്നു. വൻ ജനക്കൂട്ടമാണ് ഏറെ നേരം കടലോരത്ത് തടിച്ച് കൂടിയത്. പൊലീസുകാരുണ്ടായിട്ടും നിയന്ത്രിക്കാനായില്ല. സാമൂഹ്യ അകലം പാലിക്കുന്നത് പോയിട്ട് ചിലർക്ക് മാസ്‌ക്കും ഉണ്ടായിരുന്നില്ല. സാമൂഹ്യ വ്യാപനം തടയാൻ കർശന നിയമങ്ങൾ നടപ്പിലാക്കുന്ന നാട്ടിലാണ്, അശ്രദ്ധയും അനാസ്ഥയും മൂലം സാമൂഹ്യ വ്യാപനത്തെ ക്ഷണിച്ചു വരുത്തുന്ന നടപടിയുണ്ടായത്.