corona

കാസർകോട്: മഞ്ചേശ്വരത്തെ ഐ.സി.ഡി.എസ് ജീവനക്കാരിയുടെ വീട്ടിൽ അഞ്ചു പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇവരുടെ ഭർത്താവ് മംഗളൂരുവിൽ ആരോഗ്യപ്രവർത്തകനായിരുന്നു. ഭർത്താവിനും ഇളയ മകനും 15 ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജീവനക്കാരിക്കും ചെറിയ കുട്ടിക്കും മാതാവിനും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിക്കുകയായിരുന്നു. കുടുംബം മുഴുവൻ മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ കൊവിഡ് സെന്ററിലാണ് ചികിത്സയിൽ കഴിയുന്നത്. ഭർത്താവിന് രോഗം വന്നതിനാൽ ഇവർ കഴിഞ്ഞദിവസങ്ങളിൽ ജോലിക്ക് എത്തിയിരുന്നില്ല.