corona

കണ്ണൂർ: ജില്ലയിൽ 52 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. 36 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഏഴു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. എട്ട് ആരോഗ്യ പ്രവർത്തകർക്കും ഒരു ഡി.എസ്.സി ഉദ്യോഗസ്ഥനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ. വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 20 പേർ ഇന്നലെ രോഗമുക്തരായി

തളിപ്പറമ്പ സ്വദേശികളായ മൂന്നുപേർ, മയ്യിൽ ചെറുപഴശ്ശി സ്വദേശികളായ രണ്ടുപേർ, പായം സ്വദേശിനി, മുണ്ടേരി സ്വദേശി, വളപട്ടണം സ്വദേശിനി, അഴീക്കോട് സ്വദേശികളായ ആറുപേർ, പാട്യം സ്വദേശി, പട്ടുവം സ്വദേശികളായ രണ്ടുപേർ, ചെങ്ങളായി സ്വദേശിനി, പാനൂർ സ്വദേശികളായ മൂന്നുപേർ, ന്യൂമാഹി സ്വദേശിനി, തില്ലങ്കേരി സ്വദേശികളായ മൂന്നുപേർ, ഇരിട്ടി സ്വദേശി, മാടായി സ്വദേശി, ആലക്കോട് സ്വദേശി, ഏഴോം കൊട്ടില സ്വദേശികളായ രണ്ടുപേർ, കാങ്കോൽ ആലപ്പടമ്പ സ്വദേശിനി, പരിയാരം സ്വദേശികളായ രണ്ടുപേർ, മുണ്ടേരി സ്വദേശി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ആരോഗ്യ പ്രവർത്തകർ
പരിയാരം മെഡിക്കൽ കോളേജിലെ രണ്ടു സ്റ്റാഫ് നഴ്സുമാർ, നഴ്സിംഗ് അസിസ്റ്റന്റ്, ട്രോളി സ്റ്റാഫ്, ഇരിട്ടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ്, ടി.ബി.എച്ച്.വി, ശുചീകരണ ത്തൊഴിലാളി, ആംസ്റ്റർ മിംസിലെ സ്റ്റാഫ് നഴ്സ്

46276 സാമ്പിളുകൾ

ജില്ലയിൽ നിന്ന് ഇതുവരെ 46276 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 45487 എണ്ണത്തിന്റെ ഫലം വന്നു. 789 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

രോഗബാധിതർ 2031

രോഗമുക്തർ 1512

ചികിത്സയിൽ 501

നിരീക്ഷണത്തിൽ 9042